
newsdesk
ഫ്രെയിം ടു ഫ്രെയിം എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച് ശ്രുതിൻ വിജയൻ കഥയും സംവിധാനവും നിർവഹിച്ച് മലയാള സിനിമ - സീരിയൽ രംഗത്തെ പ്രമുഖ ആർട്ടിസ്റ്റുകളെ അണിനിരത്തി 2023 ൽ ഓണം ഫെസ്റ്റിൽ പുറത്തിറക്കിയ മ്യൂസിക്കൽ ഷോർട്ട് മൂവിയാണ് " തരളം തരളിതം തരളമയം "
2O23 നവംബറിൽ ൽ നടന്ന പതിനൊന്നാമത് അന്തർദേശീയ മീഡിയ സിറ്റി അവാർഡ് നിർണ്ണയത്തിൽ മികച്ച ഗാനരചന & മികച്ച തിരക്കഥ ബിനി കോക്കല്ലൂർ, മികച്ച ഗായിക ശില്പ സുഗീഷ്, മികച്ച ക്യാമറാമാൻ മനു മുടൂർ, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് സുമിത്ര അഖിൽ എന്നിവരും നേടി. കൂടാതെ ഗായിക ശിൽപ സുഗീഷ് പ്രെഫസർ നരേന്ദ്രപ്രസാദ് ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച രണ്ടാമത്തെ ഗായികക്കുള്ള അവാർഡും കരസ്ഥമാക്കി.
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലെ അംമ്പാ ഓഡിറ്റോറിയത്തിൽ വെച്ച് 2024 മെയ് 21 ന് പ്രശസ്ത സിനിമാ സീരിയൽ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു
