Site icon CTV Online

അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും

Web Desk

രാജ്യത്തുനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകിയേക്കും. ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുനരാലോചിക്കും. കോവിഡിൻ്റെ പുതിയ വകഭേദം ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് പുനരാലോചന എന്ന ഡിജിസിഎ അറിയിച്ചു. അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version