Site icon CTV Online

മുഖ്യമന്ത്രിയെ അവഹേളിച്ചെന്ന് പരാതി : കോഴിക്കോട് മറുവാക്ക് മാസിക എഡിറ്റർക്കെതിരെ കേസ്

കോഴിക്കോട്: മറുവാക്ക് മാസിക എഡിറ്റർ അംബികക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിൽ നരഭോജിയെന്നു വിളിച്ചു അവഹേളിച്ചെന്ന പരാതിയിലാണ് മറുവാക്ക് എഡിറ്റർക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.തണ്ടര്‍ബോള്‍ട്ടിന്റെ മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് മുഖ്യമന്ത്രി പിണറായി വിജയനെ നരഭോജിയെന്ന് വിശേഷിപ്പിച്ച് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് മറുവാക്ക് മാസിക എഡിറ്റര്‍ അംബികക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്

സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം (150 IPC), അപകീർത്തിപ്പെടുത്താൻ ശ്രമം (120 (0)) എന്നീ വകുപ്പ് പ്രകാരമാണ് കേസ്. സമൂഹ മാധ്യമത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കസബ പൊലീസ് അറിയിച്ചു.

Exit mobile version