Site icon CTV Online

ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കും; മന്ത്രി ജി ആര്‍ അനില്‍

Web Desk

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അടുത്ത മാസം ഒന്ന് മുതല്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കും.

തൊണ്ണൂറിലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.ഓണക്കിറ്റിലെ ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് തന്നെയാണ് ഏലക്ക വാങ്ങിയത്. ഇത് ഇ-ടെണ്ടര്‍ വഴിയാണ് സംഭരിച്ചത്. ഇതുവഴി കര്‍ഷകര്‍ക്ക് നേരിട്ടുള്ള പ്രയോജനം ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version