Site icon CTV Online

ആദ്യമെടുത്ത നമ്പറിന് തന്നെ ഒന്നാം സമ്മാനം; ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കിയ മലയാളി യുവതി

Web Desk

ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ അടിപൊളി സമ്മാനം ലഭിക്കുന്നവർ തീരെ കുറവായിരിക്കും. അതും ഒന്നാം സമ്മാനം ആണെങ്കിലോ. അത്തരത്തിൽ ഒരു വിശേഷമാണിത്. ലിറ്റിൽ ‍ഡ്രോ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25,000 ദിർഹം സ്വന്തമാക്കി മലയാളി യുവതി.നവംബർ ഏഴാം തീയതി നടന്ന ലിറ്റിൽ ‍ഡ്രോ നറുക്കെടുപ്പിലാണ് ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന മലയാളിയായ മമത ടി. മുത്തുവിനെ തേടി ഭാ​ഗ്യം എത്തിയത്.
679 എന്ന നമ്പറാണ് സമ്മാനത്തിന് അർഹമായത്. മമത എടുത്ത നമ്പരിന്റെ സമ്മാന തുക 100 ദിർഹം ആയിരുന്നു. തിരഞ്ഞെടുത്ത നമ്പർ ഒരു പോലെ വന്നതുകൊണ്ടാണ് ഒന്നാം സമ്മാനമായ 25,000 ദിർഹം സ്വന്തമാക്കിയത്. ഇവർക്ക് ഡിസംബർ 28 ന് നടക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി കൂടി ഇതോടൊപ്പം ലഭിക്കും. കൂടാതെ, 100 ദിർഹത്തിന്റെ കാറ്റഗറിയിൽ പങ്കാളിയായതു കൊണ്ട് ഒരു മില്യൻ ദിർഹം വരെ നേടാനുള്ള അവസരവും മമതയ്ക്ക് ലഭിക്കും.
ജോലിക്ക് പോകുന്ന സമയത്ത് മെട്രോയിലെ പരസ്യം കണ്ടിട്ടാണ് ഒന്ന് ഭാ​ഗ്യം പരീക്ഷിച്ച് നോക്കാമെന്ന് വിചാരിച്ചതെന്നും ആദ്യമായെടുത്ത നമ്പറിന് തന്നെ സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മമത

Exit mobile version