Site icon CTV Online

ഭരണഘടനാ ദിനം ആചരിച്ച് മാമോക് എൻ. എസ്. എസ്

മുക്കം : എം.എ.എം.ഒ. കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ മർകസ് ലോ കോളേജും എം.എ.എം.ഒ. കോളേജ് ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വകുപ്പുകളും സംയുക്തമായി നവംബർ 26 ഭരണഘടനാ ദിനം ആചരിച്ചു. കോളേജ് എ.വി.ടി. ഹാളിൽ വെച്ച് ചേർന്ന ചടങ്ങ് കോളേജ് പ്രിൻസിപ്പൽ കെ.എച്ച്. ഷുക്കൂർ ഉത്ഘാടനം ചെയ്തു.

ഭരണഘടനയെ ക്യാമ്പസുകൾ ചർച്ചക്ക് വിധേയമാക്കേണ്ടുന്നതിന്റെയും ഭരണഘടന കാത്തുസൂക്ഷിക്കാനുള്ള യുവാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചുമെല്ലാം ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കുങ്കഞ്ചേരി ചടങ്ങിൽ അധ്യക്ഷനായി.

Exit mobile version