Site icon CTV Online

ജമ്മുകശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ മരിച്ചു

Web Desk

ജമ്മുകശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ മരിച്ചു. ഹെലികോപ്റ്ററിന്റെ പൈലറ്റും കോ-പൈലറ്റുമാണ് മരിച്ചത്. മരിച്ചത് മേജർ രോഹിത് കുമാർ, മേജർ അനൂജ് രാജ്‌പുത് എന്നിവരാണ്. കരസേനയുടെ ഹെലികോപ്റ്റര്‍ ഇന്ന് രാവിലെയാണ് ഇടിച്ചിറക്കിയത്. ഉദംപൂരിലെ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ഹെലികോപ്റ്ററില്‍ രണ്ട് സൈനികരായിരുന്നു ഉണ്ടായിരുന്നത്. പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കാന്‍ കാരണം ഇതാകാം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Exit mobile version