Site icon CTV Online

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന

Web Desk

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 43,263 പേർക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണമാണ് റിപ്പോർട്ട് ചെയ്തത്. 40, 567 പേർക്ക് രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഇതോടെ 3.31 കോടിയിൽ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 3.91 ലക്ഷമാണഅ ആക്ടീവ് കേസുകൾ.

കേരളത്തിൽ മാത്രം ഇന്നലെ 30,196 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിത്. 181 മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ 86,51,701 കൊവിഡ് വാക്സിൻ ഡോസുകളാണ് ഇന്ത്യയിൽ നൽകിയത്. ഇതോടെ ഇതുവരെ 71,52,54,153 വാക്സിൻ ഡോസുകൾ നൽകി.

Exit mobile version