Site icon CTV Online

‘ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുത്’; ടീസ്റ്റയുടെ അറസ്റ്റിൽ പ്രതികരിച്ച യു.എന്നിനെതിരെ ഇന്ത്യ.

Web Desk

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇന്ത്യ. വിഷയത്തിൽ കൗൺസിൽ നടത്തിയ പരാമർശങ്ങൾ അംഗീക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്. ടീസ്റ്റ സെതൽവാദിനെയും മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്തതിനെതിരെ യു.എൻ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു. ടീസ്റ്റയെ ഉടൻ വിട്ടയക്കണമെന്നും വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

Exit mobile version