Site icon CTV Online

തെരുവ് നായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; യുവതിക്ക് ഗുരുതര പരിക്ക്.

WebDesk

ചണ്ഡീഗഢ്: വീടിന് സമീപത്ത് വെച്ച് തെരുവുനായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ എസ്.യു.വി കാറിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. 25 കാരിയായ തേജശ്വിത എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്ത്. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജശ്വിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. തേജശ്വിതയും മാതാവ് മഞ്ജീദർ കൗറും വീടിന് സമീപത്തെ ഫൂട്ട്പാത്തിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയാണ്. ഇതിനിടയിലാണ് അമിത വേഗതയിലെത്തിയ എസ്.യു.വി തേജശ്വിതയെ ഇടിക്കുന്നത്. ചോരയിൽ കുളിച്ച് കിടക്കുന്ന തേജശ്വിതയെ കണ്ട് അമ്മ പരിഭ്രമിച്ചു. നിലവിളിച്ചിട്ടും ആരും സഹായിച്ചിട്ടില്ലെന്ന് തേജശ്വിതയുടെ അമ്മ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. തുടർന്ന് അവർ വീട്ടിലേക്കും പൊലീസ് കൺട്രോൾ റൂമിലേക്കും വിളിച്ച് കാര്യം പറയുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. കാർ അമിതവേഗതയിലെത്തുന്നതും യുവതിയെ ഇടിച്ചു തെറിപ്പിക്കുന്നതും വേദനകൊണ്ട് പുളയുന്നതും ദൃശ്യങ്ങളുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള തേജശ്വിത അപകടനില തരണം ചെയ്തുവെന്നും സംസാരിച്ചെന്നും കുടുംബം പറഞ്ഞു.

Exit mobile version