Site icon CTV Online

സെന്‍സസ് ഡ്യൂട്ടി; ഇനി സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കും ചുമതല നല്‍കും

ന്യൂഡല്‍ഹി: സെന്‍സസ് ഡ്യൂട്ടിക്ക് സ്വകാര്യ സ്‌കൂള്‍ അധ്യാപകരെയും നിയമിക്കാന്‍ അനുമതി. സെന്‍സസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

സര്‍ക്കാര്‍ അംഗീകാരമുള്ള സ്വകാര്യ, എയ്ഡഡ്, സിബിഎസ്ഇ സ്‌കൂള്‍ അധ്യാപകര്‍ക്കും സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാര്‍ക്കും ഇനി മുതല്‍ സെന്‍സസ് ചുമതല നല്‍കും.

കൂടാതെ, ഭരണകൂടത്തിന് അനുയോജ്യരെന്ന് തോന്നുന്ന ഏതൊരു വ്യക്തിയ്ക്കും സെന്‍സസ് ചുമതല നല്‍കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

1947ന് ശേഷം നടക്കുന്ന എട്ടാമത്തെ സെന്‍സാണിത്. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടക്കുക. ആദ്യഘട്ടത്തില്‍ ഭവന സെന്‍സസും രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ കണക്കെടുപ്പും ജാതി സെന്‍സസും. ഭവന സെന്‍സസ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഭവന സെന്‍സസ്.

ഇന്റർനെറ്റ് ലഭ്യതയും ഉപയോഗവും കുട്ടികൾ ഉൾപ്പെടെ എല്ലാവരുടെയും മൗലികാവകാശം: സുപ്രിംകോടതി .ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ ഒന്നിനും ജനുവരി നാലിനുമിടയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തിയാണ് ഈ മേഖലകളില്‍ സെന്‍സസ് നടപടിക്രമങ്ങള്‍ നേരത്തെ തീരുമാനിച്ചത്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 2027 ഫെബ്രുവരിയോടുകൂടി സെന്‍സസ് ആരംഭിക്കാനാണ് സാധ്യത. അതേസമയം മണിപ്പൂരിലെ ഭവന സെന്‍സസ് നേരത്തെ മാറ്റിവെച്ചിരുന്നു.

2021ല്‍ നടക്കേണ്ട സെന്‍സാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുന്നത്. കൊവിഡ് വ്യാപനം മൂലമാണ് സെന്‍സസ് മാറ്റിവെച്ചത്. രാജ്യത്ത് ഏറ്റവും ഒടുവില്‍ സെന്‍സസ് നടന്നത് 2011ലാണ്. 1948ലെ സെന്‍സസ് നിയമപ്രകാരം ഒരു പത്ത് വര്‍ഷം കൂടുംതോറും സെന്‍സസ് നടത്തണമെന്നാണ് വ്യവസ്ഥ.

Exit mobile version