Site icon CTV Online

മുക്കം ഫയർ സ്റ്റേഷനിൽ സ്വാതന്ത്ര്യദിന പരിപാടികൾ കളറായി ;സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ പതാക ഉയർത്തി

newsdesk

മുക്കം; മുക്കം ഫയർ & റെസ്ക്യൂ സിവിൽ ഡിഫെൻസും ,ഒലീവ് പബ്ലിക്ക് സ്കൂൾ മാനിപുരവും ചേർന്നു മുക്കം ഫയർ സ്റ്റേഷനിൽ വച്ചു നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ആവേശഭരിതമായി ,സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ പതാക ഉയർത്തി പരിപാടികൾക്കു തുടക്കമിട്ടപ്പോൾ മൂവർണ്ണ പതാക ഏന്തിയ കുഞ്ഞു കരങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു .തുടർന്ന് നടത്തിയ മാജിക് ഷോയും കുട്ടികളുടെ കലാപരിപാടികളും സ്വതന്ത്ര പുലരിയെ മനോഹരമാക്കി .ചടങ്ങിൽ ആപ് താ മിത്ര വളന്റിയേഴ്‌സും പങ്കെടുത്തു

Exit mobile version