Site icon CTV Online

ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ നിരക്കറിയാം

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,05,080 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കൂടിയത്. 13,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വില മാറിയ ശേഷമുണ്ടായ ഇടിവ് സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു. ഇടവേളയ്ക്ക് ശേഷം വില ഉയര്‍ന്നതോടെ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും വർധിച്ചിട്ടുണ്ട്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില വരുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Exit mobile version