Site icon CTV Online

പാലായില്‍ ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിച്ചു,മൂന്ന് പേർ പിടിയിൽ

Web Desk

പാലായില്‍ ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിച്ചു. തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയ യുവതി ജോലി കഴിഞ്ഞ് വരവേ ഞൊണ്ടിമാക്കല്‍ കവലയില്‍ വച്ചാണ് സംഭവം. കവലയില്‍ തന്നെ വര്‍ക് ഷോപ്പ് നടത്തുന്ന ശങ്കര്‍ എന്നയാളും സുഹൃത്തുക്കളും യുവതിയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. നേരത്തെ യുവതിയോട് അസഭ്യം പറഞ്ഞതിന് ഭര്‍ത്താവ് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൈയേറ്റത്തിന് കാരണം. വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍, അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍,മുണ്ടാങ്കല്‍ മേടയ്ക്കല്‍ ആന്റോ എന്നിവരാണ് പിടിയായത്.

Exit mobile version