Site icon CTV Online

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

Web Desk

ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ 2022 ഫെബ്രുവരി പത്താം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രത്യേക അദാലത്ത് നടത്തുകയാണ്. 1986 മുതൽ 2017 മാർച്ച് 31 വരെ വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്ത് അണ്ടർ വാല്യുവേഷൻ നടപടികൾക്ക് വിധേയമായ കേസുകൾക്ക് കേരള സർക്കാർ പൊതു ജനങ്ങളുടെ സൗകര്യാർത്ഥം നടപ്പാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇത്തരം അണ്ടർ വാല്യുവേഷൻ കേസുകളിൽ അടയ്ക്കേണ്ട ഫീസ് പൂർണമായും ഒഴിവാക്കികൊണ്ട് അടക്കേണ്ട മുദ്ര വിലയുടെ 30 ശതമാനം മാത്രം ഈടാക്കി കേസുകൾ തീർപ്പാക്കുകയാണ്.

Exit mobile version