Site icon CTV Online

ഇടുക്കി കുമളിയിൽ വീണ്ടും തെരുവുനായ ആക്രമണം; ഏഴ് പേരെ കടിച്ചത് ഒരു നായ

Web Desk

ഇടുക്കി കുമളിയിൽ വീണ്ടും തെരുവുനായ ആക്രമണം. കുമളി വലിയ കണ്ടം ഒന്നാം മൈൽ, രണ്ടാം മൈൽ പ്രദേശത്താണ് സംഭവം. ഇവിടെ ഇന്ന് രാവിലെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇവർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ രണ്ട് പേരെക്കൂടി തെരുവുനായ ആക്രമിച്ചു. ഒരു നായയാണ് ഈ ഏഴ് പേരെയും കടിച്ചതെന്നാണ് വിവരം. പ്രദേശത്ത് തെരുവുനായ്ക്കൾ കൂടുതലായിരുന്നെങ്കിലും അക്രമ സ്വഭാവം ഉണ്ടായിരുന്നില്ല.

Exit mobile version