newsdesk
തന്‍റെ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിന് 35 വർഷം കൂടിയെടുക്കുമെന്നും ഷാരൂഖ് ഖാൻ. ദുബായിൽ നടന്ന 2024 വേൾഡ് ഗവൺമെന്‍റ് ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഷാരൂഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു അന്താരാഷ്ട്ര സിനിമയുടെ ഭാഗമാകാത്തതിനെക്കുറിച്ചും തന്‍റെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു.
ജെയിംസ് ബോണ്ടായി അഭിനയിക്കാനാണ് ആഗ്രഹം. 2018 നും 2023 നും ഇടയിൽ സിനിമയിൽ ഇടവേളയെടുത്ത സമയത്ത് താൻ പിസ ഉണ്ടാക്കാൻ പഠിച്ചുവെന്നും ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച പിസ്സകൾ നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന സിനിമയുടെ ഭാഗമകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ലോകവും ഈ വേദിയിലുള്ളവരും എന്നോട് ചോദിക്കരുത് എന്തുകൊണ്ടാണ് അത്തരമൊരു സിനിമ ചെയ്യാത്തതെന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതായിരിക്കണം, അതാണ് എന്‍റെ സ്വപ്നം എന്നാണ് ഷാരൂഖ് പറഞ്ഞത്.