Site icon CTV Online

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങൾ തട്ടിയവർ പിടിയിൽ

Web Desk

ആദ്യം ഫേസ്ബുക്ക് വഴി പരിചയപ്പെടും. പിന്നെ പ്രേമം നടിച്ച്‌ അവിവാഹിത ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ കടം ചോദിക്കും.ഇങ്ങനെ നിരവധി പേരില്‍ നിന്നായി 11 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ യുവതിയെയും, ഭര്‍ത്താവിനെയും പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശിനി പാര്‍വതിയും, ഭര്‍ത്താവ് സുനില്‍ലാലുമാണ് അറസ്റ്റില്‍ ആയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പാര്‍വ്വതി ഇങ്ങനെ പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയെടുത്ത്. തട്ടിപ്പിന് ഇരയായ പന്തളം, കൈപ്പുഴ സ്വദേശി മഹേഷ്‌ കുമാറിന്റെ പരാതി പ്രകാരമാണ് ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Exit mobile version