Site icon CTV Online

പിങ്ക് പൊലീസിന്‍റെ പരസ്യവിചാരണ: കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം

Web Desk

ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയിൽ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി വേണം കൂടാതെ സംസ്ഥാന സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതി ചെലവായി 25000 രൂപയും കെട്ടിവയ്ക്കണം.ഉദ്യോഗസ്ഥയെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാരിക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും ഉത്തരവിലുണ്ട്.

Exit mobile version