
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധന. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,430 രൂപയും ഒരു പവന്റെ വില 1,07,440 രൂപയുമായി.
ഇന്നലെയും പവന് 560 രൂപ ഉയർന്നിരുന്നു. തുടർച്ചയായ രണ്ടാം ദിവസത്തെ വർധനയോടെ സ്വർണവില വീണ്ടും ഈ മാസത്തെ ഉയർന്ന നിരക്കിനോട് അടുക്കുകയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻവില 1,07,800 രൂപയാണ്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപ വർധിച്ച് 11,035 രൂപയും പവന് 88,280 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 8,595 രൂപയും പവന് 68,760 രൂപയും, 9 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 5,545 രൂപയും പവന് 44,360 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയിലും വർധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ആഗോള വിപണിയിൽ ഔൺസിന് 4,132 ഡോളറാണ് സ്വർണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത. പഴയ സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ ഉയർന്ന വില അനുകൂല സമയമായാണ് വിലയിരുത്തപ്പെടുന്നത്.
