Site icon CTV Online

കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം; അണയ്ക്കാൻ തീവ്രശ്രമം

Web Desk

കോഴിക്കോട് മീഞ്ചന്തയില്‍ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. പുലര്‍ച്ചെ രണ്ടരയോടെയാണ് ഗോഡൗണില്‍ തീപിടിച്ചത്. തീ ആളിപ്പടരുന്നതിനാൽ സമീപവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിലെ മാർക് 3 എന്ന ചെരുപ്പ് കമ്പനിയുടെ പ്രധാന ഗോഡൗണിനാണ് തീപിടിച്ചത്. കെട്ടിടം പൂർണമായും കത്തിനശിച്ച നിലയിലാണ്. സ്ഥാപനത്തിന്റെ മേൽക്കൂര തകർന്നടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എങ്ങനെ തീപിടിത്തമുണ്ടായി എന്നത് വ്യക്തമല്ല. ഗോഡൗണിന്റെ മുൻവശത്തെ തീ പൂർണമായും അണച്ചു. അതേസമയം, പുറകുവശത്തെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം 160 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവരാണ് തീപിടിത്തം ആദ്യം കണ്ടത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. ആദ്യം 5 യൂണിറ്റുകൾ എത്തി. പിന്നീട് അഗ്നിശമന സേനയുടെ 3 യൂണിറ്റുകൾ കൂടി എത്തുകയായിരുന്നു.

Exit mobile version