
newsdesk
മുക്കം : കഴിഞ്ഞ ശനിയാഴ്ച കൊടിയത്തൂർ പഴംപറംബ് സ്വദേശികളെ പാഴൂരിൽ വെച്ച് വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് ഇർഫാൻ മാവൂർ പോലീസ് പിടിയിലായി.
മാവൂർ സിഐ ദിനേശ് ടി പി ,എസ് ഐ സലിം മുട്ടാത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇർഫാനെ മാവൂരിൽ വെച്ച് പിടികൂടിയത്.
കൊടിയത്തൂർ പഴംപറംബ് സ്വദേശികളായ സുഹൃത്തുക്കളായ തൻസീഫും ,ഇർഫാനും തമ്മിൽ ഉണ്ടായ പണമിടപാടിന്റെ പേരിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇർഫാൻ തന്സീഫിന്റെ വീട്ടിൽ പോയി മര്ദിച്ചതാണ് കേസിന്റെ തുടക്കം .മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ തൻസീഫിനെ മർദിച്ച ഇർഫാൻ തന്നെയാണ് അന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് .
അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നും പോയ ഇർഫാനെ പോകുന്ന വഴിയിൽ നിന്നും പാഴൂരിൽ വെച്ച് തൻസീഫിന്റെ സഹോദരങ്ങൾ ബൈക്കുമായി തടയാൻ ശ്രമിച്ചപ്പോൾ ഇവരെ ഇർഫാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .പിന്നീട് ഇർഫാൻ ഒളിവിൽ പോകുകയായിരുന്നു .
ഇർഫാൻ മർദിച്ച തന്സീഫും കാറിടിച്ചു പരിക്കേറ്റ സഹോദരങ്ങളായ തസ്‌നീം ,തൻസീം എന്നിവരും ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ് .
