newsdesk
ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദനമേറ്റത്.
ഇന്നലെ വൈകിട്ടാണ് മൂന്നംഗസംഘം വാവച്ചനെ മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.