Site icon CTV Online

ഹോട്ടല്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Web Desk

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. കെട്ടാങ്ങൽ -മലയമ്മ റോഡിലെ ഫുസ്സീസ് ഹോട്ടലിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11 ഓടെ ഭക്ഷണം കഴിക്കാനെത്തിയ ആറംഗ സംഘം കാരണമില്ലാതെ പ്രകോപനം സൃഷ്ടിക്കുകയും തുടർന്ന് തൊഴിലാളികളുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ട് തൊഴിലാളിയായ ഉമ്മറിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. ഉമ്മറിൻ്റെ കഴുത്തിനും
നെഞ്ചിനുമായി മൂന്ന് കുത്തേറ്റിട്ടുണ്ട്. ഉമ്മർ കോഴിക്കോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ
ഗുരുതരാവസ്ഥയിലാണ്. നേരത്തെയും സംഘം ഈ ഹോട്ടലിൽ വന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സംഘം മദ്യലഹരിയിലായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. സംഘാംഗങ്ങളായ
നാലു പേരെ കുന്ദമംഗലം പൊലീസ് പിടികൂടിയിട്ടുണ്ട്. ചിറ്റാരിപിലാക്കൽ സ്വദേശി അഷ്റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്ജിത് എന്നിവരാണ് പൊലിസ് കസ്റ്റഡിയിലുള്ളത്.

Exit mobile version