Site icon CTV Online

പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തും; ഹോർട്ടികോർപ്പ് ചെയർമാൻ

WebDesk

ഹോർട്ടികോർപ്പ് സംസ്ഥാനത്ത് 1000 ഗ്രാമ ശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കുന്നു. ഓണത്തിന് മുമ്പ് 250 സ്റ്റോറുകൾ തുടങ്ങുമെന്ന് ചെയർമാൻ എസ് വേണുഗോപാൽ അറിയിച്ചു. പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുന്നതായും ഹോർട്ടികോർപ്പ് ചെയർമാൻ പറഞ്ഞു.
ഫ്രാഞ്ചൈസി വ്യവസ്ഥയിലാണ് ഹോർട്ടികോർപ്പ് ഗ്രാമ ശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കുന്നത്. ഗുണനിലവാരമുള്ള ഭക്ഷ്യയോഗ്യമായ നാടൻ ഉൽപ്പന്നങ്ങൾ പരമാവധി വിതരണം ചെയ്യുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ഉത്പാദിപ്പിക്കുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപന ഉൽപ്പന്നങ്ങളും ഹോർട്ടിസ്റ്റോറുകളിൽ ലഭ്യമാക്കും.
1000 ഗ്രാമ ശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കാനാണ് തീരുമാനം. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങുമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ എസ് വേണുഗോപാൽ അറിയിച്ചു. കർഷകരിൽ നിന്ന് പച്ചക്കറികളും പഴങ്ങളും മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയ്ക്ക് സംഭരിച്ച് ന്യായവിലയ്ക്ക് ഹോർട്ടി സ്റ്റോറുകളിലൂടെ വിതരണം ചെയ്യുമെന്നും വേണുഗോപാൽ പറഞ്ഞു.
കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനായി എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പ് ഫാം ക്ലബുകൾ രൂപീകരിക്കും. ഇത് വഴി നാടൻ ഉൽപ്പന്നങ്ങൾ ശേഖരിക്കാനാണ് തീരുമാനം. കർഷകർക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യുമെന്നും നിലവിൽ12 കോടിയോളം രൂപയാണ് കർഷകർക്ക് നൽകാനുള്ളതെന്നും ഹോർട്ടികോർപ്പ് ചെയർമാൻ പറഞ്ഞു.

Exit mobile version