
NEWSDESK
ഇടുക്കി: ഭൂഗർഭ അറയിൽ നിന്ന് ചാരായവും കോടയും നർക്കോട്ടിക് സ്ക്വാഡ് പിടിച്ചെടുത്തു. ഇടുക്കി വാത്തിക്കുടി മേലേ ചിന്നാറിലാണ് സംഭവം. തേക്കുങ്കൽ ടി ആർ ജയേഷിന്റെ പുരയിടത്തിലെ ഷെഡിൽ കുഴി നിർമിച്ചാണ് ചാരായം വാറ്റിയിരിക്കുന്നത് . 50 ലിറ്റർ ചാരായം, 600 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. എക്സൈസ് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഉദ്യോഗസ്ഥരെ കണ്ടപാടെ ജയേഷ് ഓടി രക്ഷപ്പെട്ടു.
രണ്ട് മീറ്ററോളം ആഴത്തിലുള്ള കുഴിയാണ് വാറ്റിന് തയ്യാറാക്കിയിരുന്നത്. 200 ലിറ്റർ കൊള്ളുന്ന മൂന്ന് വീപ്പകൾ, വാറ്റുപകരണങ്ങൾ, വാറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇടം എന്നിവയും ഭൂഗർഭ അറയിൽ സജ്ജമാക്കിയിരുന്നു.പ്രിവന്റീവ് ഓഫീസർമാരായ എൻ കെ ദിലീപ്, കെ വി പ്രദീപ്, സിഇഒമാരായ കെ എം സുരേഷ്, ധനീഷ് പുഷ്പ ചന്ദ്രൻ, അനൂപ് തോമസ്, ഡ്രൈവർ നിതിൻ ജോണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
