Site icon CTV Online

ഭവന, വാഹന വായ്പയെടുത്തവര്‍ക്ക് ഇനി ഇ.എം.ഐ കൂടും; നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ഭവന, വാഹന വായ്പ എടുത്തുന്നവര്‍ക്ക് ഇനി ഇ.എം.ഐ ഭാരം കൂടും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരിക്കുകയാണ്. 25 ബേസിസ് പോയിന്റ് കൂട്ടി നിരക്ക് 5.50 ശതമാനമായി ഉയര്‍ത്തി. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും.

റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് നിരക്കുവര്‍ധന അറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. റിപ്പോ നിരക്ക് നിലവിലെ 5.25 ല്‍ നിന്നാണ് 5.50 ആക്കി ഉയര്‍ത്തിയത്. ഇതോടെ വായ്പയെടുത്തവരുടെ ഇഎംഐ ഭാരം കൂടും. 2027 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ വര്‍ധനവ് വരുത്തുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.

Exit mobile version