Site icon CTV Online

എച്ച്.ഐ.വി ബാധിതരിൽ വർദ്ധന, തിരുവനന്തപുരവും പാലക്കാടും 5000 കടന്നു

സംസ്ഥാനത്ത് എച്ച്.ഐ.വി കേസുകൾ വീണ്ടും ഉയർന്നു. 2024-25 ലെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരത്ത് 5094, പാലക്കാട് 5203 എച്ച്.ഐ.വി ബാധിതരുണ്ട്. നേരത്തെ പാലക്കാട് മാത്രമായിരുന്നു ഈ പട്ടികയിൽ. തിരുവനന്തപുരത്തും കേസുകൾ വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഒരു വർഷത്തിനിടെ തിരുവനന്തപുരത്ത് 123 പേരും പാലക്കാട് 42പേരും രോഗബാധിതരായി. 2647 എച്ച്.ഐ.വി ബാധിതരുള്ള തൃശൂരും ജാഗ്രതയുണ്ട്.


2024-25 ൽ ആകെ 1213 പേരാണ് വൈറസ് ബാധിതരായത്. ഇതിൽ 197 പേർ 19നും 25നുമിടയിൽ പ്രായമുള്ളവരാണ്. 2021-22 ൽ ഇത് 76 പേർക്കായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും കേസുകൾ പെരുകാൻ കാരണമാണ്.സമഗ്ര ആരോഗ്യ സുരക്ഷ യുവാക്കളിലൂടെ (യുവജാഗരൺ) എന്ന ക്യാമ്പൈയിനിലൂടെ ഹയർസെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണം ഊർജിതമാക്കാനാണ് തീരുമാനം. നാഷണൽ സർവീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ്‌ പരിപാടി.

Exit mobile version