
newsdesk
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 30 കോടിയുടെ ഭാഗ്യം ടിഎൽ 360615 എന്ന നമ്പറിന്. തിരുവനന്തപുരം ഖോർഗി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. മന്ത്രി കെ മുരളീധരനാണ് ബമ്പർ ലോട്ടറി നറുക്കെടുത്തത്.
ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു പോയിരുന്നു. 20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് വിൽപനയിൽ മുന്നിലുണ്ടായിരുന്നത്. സമ്മാനാർഹമായ മുപ്പത് കോടിയിൽ നിന്നും 10 ശതമാനം ഏജൻസി കമ്മീഷനായി പിടിക്കും. ഏകദേശം മൂന്നു കോടി രൂപ. ബാക്കിയുള്ള 27 കോടി രൂപയിൽ നിന്നും നികുതി ഈടാക്കും.
30 ശതമാനം ടിഡിഎസ് ഈടാക്കും(ടിഡിഎസ് 8.10 കോടി). ഈ നികുതിക്ക് മുകളിൽ 25 ശതമാനം(2,02,50,000 രൂപ) സർചാർജ് വരും. ഒപ്പം ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് കൊടുക്കണം. ഇതെല്ലാം കഴിഞ്ഞ് 30 കോടി രൂപയിൽ നിന്നും ഏകദേശം 16.47 കോടി രൂപ ഭാഗ്യശാലിയ്ക്ക് ലഭിക്കുക.
