Site icon CTV Online

ശബരിക്കെതിരെ നടപടിയെടുത്താല്‍ ഇ.പി. ജയരാജനെ അറസ്റ്റ് ചെയ്യണം: ഹൈബി

Web Desk

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധത്തിൽ കെ.എസ്.ശബരീനാഥനെതിരെ നടപടിയെടുത്താല്‍ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി ഈഡന്‍ എംപി. ഇൻഡിഗോയുടെ നടപടിയോടു കൂടി ഇപി കുറ്റക്കാരനെന്ന് വ്യക്തമായെന്നും ഹൈബി പറഞ്ഞു. സംഭവത്തില്‍ ഇ.പി. ജയരാജന് ഇന്‍ഡിഗോ മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനു നിർദേശം നൽകിയതു മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥനാണെന്നു വിവരം ലഭിച്ചെന്നാണു പൊലീസ് പറയുന്നത്. സംഭവത്തിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ശംഖുമുഖം അസി. കമ്മിഷണർ ശബരിക്കു നോട്ടിസ് നൽകി.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിർദേശം നൽകിയതു ശബരീനാഥനാണെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്തിനുള്ളിൽ നടന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും ശബരി പ്രതികരിച്ചു.

Exit mobile version