Site icon CTV Online

സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മൂന്നുമരണം ;വൈറല്‍ ഹെപ്പറ്റൈറ്റിസ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മലപ്പുറം: സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മൂന്നുമരണം. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ജില്ലയിലാണ് ഈ മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തത്. എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദേശിയായ 32കാരനാണ് ഒടുവില്‍ മരിച്ചത്. ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്ന് മലപ്പുറം ഡിഎംഒ ആര്‍ രേണുക പറഞ്ഞു.

1.ജ്യൂസ് മുതലായ തണുത്ത പാനീയങ്ങള്‍ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം

2.തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ

3.തിള വന്നതിനുശേഷം ചുരുങ്ങിയത് മൂന്നു മിനിറ്റ് വെള്ളം തിളപ്പിക്കണം

4.തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്

5.മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രമാക്കണം

6.കുട്ടികളുടെ വിസര്‍ജ്യങ്ങള്‍ കക്കൂസുകളില്‍ മാത്രം നിക്ഷേപിക്കണം

7.ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുക്കണം

8.രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കുക

9.രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക

10.ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ വിവരം അറിയിക്കണം

11.അശാസ്ത്രീയ ചികിത്സ മാര്‍ഗങ്ങള്‍ ഒഴിവാക്കണം

Exit mobile version