newsdesk
ശക്‌തമായ മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് വീടുകൾക്ക് അപകട ഭീഷണി. കാരശ്ശേരി പഞ്ചായത്തിലെ കൽപൂര് സ്വദേശി സലിം മൈലാടിയിലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇന്ന് പുലർച്ചെ 3 മണിയോടെ ഇടിഞ്ഞത് .
സലീമിന്റെ വീടിന്റെ തൊട്ടു താഴെ ഉള്ള ആളൊഴിഞ്ഞ വീടിന് മുകളിലേക്കാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത് ഇതോടെ രണ്ട് വീടുകളും അപകട ഭീഷണിയിലാണ് .സലീമിന്റെ വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട് .കുമാരണനിലൂർ വില്ലേജ് ഓഫീസർ സലീമിന്റെ വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദേശം നൽകി .പ്രദേശത്തു ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്കാരശ്ശേരി പഞ്ചായത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര വാർഡ് മെംബർ ശാന്താദേവി മൂത്തേടത് എന്നിവർ സ്ഥലം സന്ദർശിച്ചു