Site icon CTV Online

വേനല്‍ചൂട് കനക്കുന്നു; രണ്ടു ദിവസം കൂടി ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

WebDesk

സംസ്ഥാനത്ത് വേനല്‍ചൂട് കനക്കുന്നു. രണ്ടു ദിവസം കൂടി ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി.
അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. താപനില ഉയരുമെന്ന് പ്രവചനമുള്ള ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Exit mobile version