Site icon CTV Online

ഇന്ന് ലോക ഹൃദയ ദിനം; ശ്രദ്ധിക്കാം നമ്മുടെ ഹൃദയത്തെ

മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കൊവിഡ് കാലം. ഹൃദ്രോഗം ഇല്ലാത്തവർക്ക് കോവിഡ് ബാധിച്ചാലുള്ള മരണ സാധ്യതയേക്കാൾ രണ്ട് ശതമാനത്തിൽ മുകളിലാണ് ഹൃദ്യോഗികളിലത് 10.5 ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത ആദ്യത്തെ കോവിഡ് മരണത്തിനു കീഴ്പെട്ട മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ ഒരു ഹൃദ്യോഗിയായിരുന്നു. 2014ൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ മൂന്നോട്ടു പോകുന്നതിനിടെ ആക്‌സ്മികമായാണ് കൊറോണ വൈറസ് അദ്ദേഹത്തിൻറെ ജീവനെടുത്തത്.
ഹൃദ്രോഗ തീവ്രത രണ്ട തരത്തിലാണ് കോവിഡ് ബാധിച്ചവർക്ക് ഉണ്ടാക്കുന്നത്. മറ്റൊന്ന് ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരിൽ ഹൃദയാഘാതമുണ്ടാകുന്നു.

കോവിഡ് ബാധിക്കാനുള്ള സാധ്യത എല്ലാവര്ക്കും ഒരുപോലെയാണങ്കിലും വന്നുപെട്ടാൽ സങ്കീർണതകൾ കൂടുതലാവാമെന്നുള്ളതുകൊണ്ട് ഹൃദ്രോഗികൾ ഏറെ ശ്രദ്ധിക്കണം. വേൾഡ് ഹാർട്ട് ഫെഡറേഷനും പറയുന്നത് ഇതുതന്നെയാണ് . ‘യൂസ് ഹാർട്ട് ഫോർ സൊസൈറ്റി, യുവർ ലൗഡ് വൺസ് ആൻഡ് യു’ എന്നതാണ് ഇത്തവണത്തെ പ്രമേയം. കോവിഡ് ഇനിയും എത്രകാലം തുടരും ഈ നിലയിൽ എന്ന് വ്യക്തമല്ല. കോവിഡിനെ മനുഷ്യൻ ജയിക്കുന്നത് വരെ എല്ലാ ഹൃദ്രോഗികളെയും ഹൃദയപൂർവ്വം ചേർത്തുപിടിക്കാം. കൊവിഡിന്റെ ഗുരുതര പ്രതിസന്ധിയിലേക്ക് അവരെ തള്ളിവിടാൻ ഓരോരുത്തരും കാരണമാവില്ലെന്ന് ഉറപ്പുവരുത്താം.

Exit mobile version