Site icon CTV Online

പനി ലക്ഷണമുള്ളവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുത്‌- ആരോഗ്യമന്ത്രി

Web Desk

പനിയും പനി ലക്ഷണവുമുള്ളവര്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി ലക്ഷണവുമുള്ളവര്‍ ഓഫീസുകളില്‍ പോകുകയോ, കോളേജുകളില്‍ പോകുകയോ, കുട്ടികള്‍ സ്കൂളില്‍ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവര്‍ പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം. ജലദോഷം പോലുള്ള ലക്ഷണങ്ങളാണെങ്കില്‍ വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ സാഹചര്യവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് മുന്നോട്ട് പോകുന്നത്. ഈ ഘട്ടത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ വ്യക്തിപരമായി ഓരോരുത്തര്‍ക്കും കോവിഡ് പകരാതിരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പറഞ്ഞു.

Exit mobile version