Site icon CTV Online

എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാന്‍ കഴിയില്ല ‘; മേഘയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി, അന്വേഷണം

Web Desk

വിവാഹ ദിനത്തില്‍ നവവധു വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാന്‍ കഴിയില്ല, എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ (30) യാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്. വെളുപ്പിന് ബ്യൂട്ടിഷ്യന്‍ എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. വീട്ടുകാര്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയിട്ടു കണ്ടില്ല. ഒടുവില്‍ മുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടിത്തുറന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രാഥമിക അന്വേഷണത്തില്‍, തലേദിവസം വരെ വീട്ടില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം വധൂഗൃഹത്തിലായതിനാല്‍ കല്യാണമണ്ഡപവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു.

Exit mobile version