Site icon CTV Online

പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; ആരോപണവുമായി മുന്‍ ഭാര്യ

Entertainment Desk

നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ രംഗത്തെത്തി. താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആയിഷ ആരോപിക്കുന്നത്. മുസ്തഫയും താനും വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ പറയുന്നു. വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ല.

പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ച്‌ലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു. മുസ്തഫ-ആയിഷ ദമ്ബതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയ്ക്ക് ഒപ്പമാണ്. മുസ്തഫക്കെതിരെ ഗാര്‍ഹിക പീഡന പരാതിയും ആഷിയ നല്‍കിയിട്ടുണ്ട്.തനിക്കെതിരേയുള്ള ഗാര്‍ഹിക പീഡന ആരോപണം വ്യാജമാണെന്നും താന്‍ കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും ദേശീയ മാധ്യമത്തോട് മുസ്തഫ പറഞ്ഞു. 2017-ലാണ് വ്യവസായിയായ മുസ്തഫയും പ്രിയാമണിയും തമ്മിലുള്ളവിവാഹം നടന്നത്. ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

Exit mobile version