Site icon CTV Online

ഇന്ന് കോഴിക്കോട് ചാലിയം ഹാർബറിൽ ഹർത്താൽ.

Web Desk

മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായതിൽ രക്ഷാപ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് ഇന്ന് കോഴിക്കോട് ചാലിയം ഹാർബറിൽ ഹർത്താൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് ചാലിയത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞത്. അപകടത്തിൽപെട്ട ആറുപേരിൽ അഞ്ചുപേരെ രക്ഷിച്ചിരുന്നു. എന്നാൽ, സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കാണാതായ ചാലിയം സ്വദേശി കുഞ്ഞാപ്പുവിനെ കണ്ടെത്താനായിട്ടില്ല.
തെരച്ചിൽ ഊർജിതമല്ലെന്നും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഇന്ന് ചാലിയം ഹാർബർ അടച്ചിട്ട് മുഴുവൻ മത്സ്യത്തൊഴിലാളികളും പ്രതിഷേധിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ മണിക്കൂറുകളോളം ചാലിയം റോഡ് മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചിരുന്നു. അതേസമയം, രക്ഷാപ്രവർത്തനത്തിന് കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് കോസ്റ്റൽ പൊലീസിന്റെ വിശദീകരണം.

Exit mobile version