Site icon CTV Online

വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു

Web Desk

2021ലെ വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു. പഞ്ചാബ് സ്വദേശിനിയാണ് ഈ ഇരുപത്തിയൊന്നുകാരി. 21 വർഷത്തിനു ശേഷമാണ് വിശ്വ സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയാണ് ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിച്ചത്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർഥികളെ പിന്തള്ളിയാണ് ഹർനാസ് കിരീടം ചൂടിയത്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്.

Exit mobile version