കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍; ‘വീട്ടില്‍ നിന്നിറങ്ങിയത് ജോലിക്ക് പോകുന്നെന്ന് പറഞ്ഞ്’

ഹരിപ്പാട്: കാണാതായ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളി മഹാദേവി അജ്മല്‍ നിവാസില്‍ പ്രസാദിന്റെ (54) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കുടുംബ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതല്‍ പ്രസാദിനെ കാണാനില്ലായിരുന്നു. പാലക്കാട് ജോലിക്കായി പോകുന്നു എന്നു പറഞ്ഞാണ് തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം നടന്നു വരുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ്, ഹരിപ്പാട് അഗ്‌നിരക്ഷ സേന എന്നിവര്‍ എത്തിയാണ് മൃതദേഹം കരക്ക് എത്തിച്ചത്. . ഭാര്യ: ബീന, മക്കള്‍: ആരോമല്‍, അജ്മല്‍.

error: Content is protected !!