
newsdesk
മുക്കം:ഗ്രീൻവാലി പബ്ലിക് സ്കൂളിൽ ഗ്രീൻ കെയർ ചാരിറ്റി ഭവന പദ്ധതിയുടെ ഭാഗമായി “ഗെസ്റ്റാ സോ ” ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു. സാമൂഹ്യസേവനവും സഹകരണ മനോഭാവവും വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി കാരശ്ശേരി പഞ്ചായത്ത് മെമ്പർ സി. കെ. വിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രീൻ വാലി ക്യാമ്പസ് മാനേജ്മെന്റ് സെക്രട്ടറി കെ. സജ്ജാദ്, നാസർ ബാലുശ്ശേരി, പി.ടി.എ പ്രസിഡന്റ് ഷൈജൽ, വൈസ് പ്രിൻസിപ്പൽ ദീപ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
രക്ഷിതാക്കൾ തയ്യാറാക്കിയ വ്യത്യസ്ത രുചി വിഭവങ്ങൾ ഫുഡ്ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും മികച്ച പരിശ്രമങ്ങൾ പരിപാടിക്ക് ഊർജ്ജം പകർന്നു. ഫുഡ്ഫെസ്റ്റിലൂടെ സമാഹരിച്ച തുക ഗ്രീൻ കെയർ ചാരിറ്റി ഭവന പദ്ധതിക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.ഫുഡ് ഫെസ്റ്റ് കോഡിനേറ്റർ ഫായിസ കെ. നന്ദി പറഞ്ഞു. പരിപാടി വിദ്യാർഥികൾക്കും സമൂഹത്തിനും ഒരുപോലെ സന്ദേശം നൽകുന്നതായി വിലയിരുത്തപ്പെട്ടു.
