Site icon CTV Online

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി

News Desk

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി. വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കുക. ഒരു ദിവസം 300 പേർക്കാണ് വെർച്വൽ ക്യൂ വഴി അനുമതി ഉണ്ടാകുക. എന്നാൽ ഭക്തർക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല.

നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. എന്നാൽ ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൂടുതൽ ബുക്കിംഗുകൾ വരുന്ന സാഹചര്യത്തിൽ ഒരു ദിവസം എത്ര വിവാഹങ്ങൾക്ക് അനുമതി നൽകാം എന്ന കാര്യത്തിൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും.

Exit mobile version