Site icon CTV Online

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവന്‍കുട്ടി ചരിഞ്ഞു

News Desk

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവന്‍കുട്ടി ചരിഞ്ഞു. പുലര്‍ച്ചെ നാലരയ്ക്കായിരുന്നു ചരിഞ്ഞത്.58 വയസായിരുന്നു. ഇന്നലെ മുതല്‍ ആനയ്ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി. ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലുള്ള കൊമ്പൻ ആയിരുന്നു മാധവന്‍കുട്ടി. ഉത്സവ എഴുന്നെള്ളിപ്പുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആനകള്‍ക്ക് നടത്തമാണ് ഏക വ്യായാമം. കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖ ചികിത്സ ദേവസ്വത്തില്‍ ആരംഭിച്ചത്.

Exit mobile version