Site icon CTV Online

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു

Web Desk

തിരുവനന്തപുരം മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30) കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലായത്. മുൻകേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് ഷെഹിൻ അക്രമം നടത്തിയത്. വെട്ടേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version