
Web Desk
പള്ളിപ്പുറത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ചൊവ്വാഴ്ച്ച രാത്രി അഞ്ചോളം വീടുകളിൽ കയറി ഗുണ്ടകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി. 6 മാസം മുൻപ് പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനിൽ മൊബൈൽ കടയിൽ കയറി അതിഥി തൊഴിലാളിയെ കുത്തി പരുക്കേൽക്കൽപ്പിച്ചിരുന്നു. ഈ കേസില്‍ ഒളിവിൽ കഴിയുന്ന മുഖ്യ പ്രതിയായ ഷാനു എന്ന ഷാനവാസിന്റെ നേതൃത്വത്തിൽ അഞ്ചോളം പേരാണ് ആക്രമണം നടത്തിയത്.
