അജ്മാനിൽ കാറിന് തീപിടിച്ച് മലയാളി മരിച്ചു ;കാർ റോഡരികിൽ തീപിടിച്ച നിലയിൽ ആണ് കണ്ടെത്തിയത്

newsdesk

അജ്മാനിൽ കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്ന കാർ റോഡരികിൽ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ അകത്ത് നിന്ന് മൃതദേഹവും കണ്ടെത്തി. ദുബൈയിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാൻ എമിറേറ്റ്‌സ് സിറ്റിയിലായിരുന്നു താമസം.

കാറിന് തീപിടിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഭാര്യ: ദീപ്തി തോമസ്. ഒരു മകനുണ്ട്. മഞ്ഞപ്ര മേലേപിടികയിൽ ചാണ്ടി ജോർജിന്റെയും ലീലാമ്മ ജോർജിന്റെയും മകനാണ്. അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

error: Content is protected !!