NEWSDESK
റിയാദ്: മദീന സന്ദര്‍ശനത്തിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കളിക്കൽ വീട്ടിൽ ഹുസൈൻ കുഞ്ഞ് (59) ആണ് മരിച്ചത്. ചരിത്രപ്രസിദ്ധമായ ഖിബ്‍ലതൈൻ പള്ളിയിൽ സന്ദർശനം നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
നേരത്തെ 16 വർഷത്തോളം ദക്ഷിണ സൗദിയിലെ മൊഹായിലിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം പ്രവാസം മതിയാക്കി മടങ്ങിയ ശേഷം രണ്ട് മാസം മുമ്പ് പുതിയ വിസയിൽ മൊഹായിലിലുള്ള മകന്റെ അടുത്ത് എത്തിയതായിരുന്നു. മകനോടൊപ്പം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം തിങ്കളാഴ്ച മദീന സന്ദർശിച്ചു. അവിടെയുള്ള ഖിബ്‍ലതൈൻ മസ്ജിദിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് മദീന ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോഓടെ മരിച്ചു. ഭാര്യ – നിസ, മകൻ ഫഹദ്. വിവാഹിതയായ ഒരു മകൾ കൂടിയുണ്ട്.