NEWSDESK
തിരുവനന്തപുരം മണ്ണന്തലയില്‍ മൂന്ന് വയസ്സുകാരന്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛന്‍ തിളച്ച ചായ ഒഴിച്ച് പൊള്ളല്ലേല്‍പ്പിച്ച് എന്ന് പരാതി. ഗുരുതരമായി പൊള്ളലേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുടപ്പനക്കുന്ന് സ്വദേശി വിജയകുമാറിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുത്തശ്ശന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്ന് പിതാവ് വെളിപ്പെടുത്തി.
കഴിഞ്ഞ ഇരുപത്തിനാലാം തിയതിയായിരുന്നു സംഭവം. കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു പൊള്ളലേറ്റത്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് അച്ഛന്‍ അഭിജിത്ത് പറഞ്ഞു. മുത്തച്ഛനാണ് ചായ ദേഹത്ത് ഒഴിച്ചതെന്ന് കുട്ടി തന്നോട് പറഞ്ഞെന്നും ഇയാള്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് എന്നും അഭിജിത്ത് പറഞ്ഞു.