Site icon CTV Online

തോട്ടുമുക്കം ഗവണ്മെന്റ് യു പി സ്കൂളിൽ സ്മാർട്ട് ഗാർഡ് യൂണിഫോം ലോഞ്ചിങ് നടന്നു

തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിന്റെ തനതു സേനയായ ‘സ്മാർട്ട് ഗാർഡ്’ന്റെ യൂണിഫോം ലോഞ്ചിങ് ഗുമസ്തൻ സിനിമ ഫെയിമും പ്രമുഖ മിമിക്രി കലാകാരനുമായ സുധീഷ് തിരുവമ്പാടി നിർവഹിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സേന ക്യാപ്റ്റൻമാരായ സാവിയോ മാത്യു ,നദ ഷെറിൻ ,എന്നിവർ യൂണിഫോം ഏറ്റുവാങ്ങി .

പാഠ്യ പാഠ്യതര പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന നേതൃത്വ പാടവമുള്ള കുട്ടികളുൾപ്പെടുന്ന സ്കൂളിന്റെ തനതു സേനയാണ് സ്മാർട്ട് ഗാർഡ്സ് .അധ്യാപകനായ ദിലീപിനാണ് സ്മാർട്ട് ഗാർഡ് സേനയുടെ ചുമതല.പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ചടങ്ങിൽ .അധ്യക്ഷൻ ആയി .

സ്കൂളിനെ പ്രതിനീകരിച്ചു സബ്ജില്ല കായികമേളയിൽ രണ്ടു സ്വർണ്ണമെഡൽ നേടിയ നദ ഷെറിനെ ചടങ്ങിൽ ആദരിച്ചു .
സ്കൂളിലെ പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് വ്യാപാരി വ്യവസായിഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് ,ലൈവ് സ്പോർട്സ് വാട്സപ് കൂട്ടായ്മ എന്നിവരിൽ നിന്നുള്ള ഫണ്ട് പ്രധാനാധ്യാപിക ഷെറീന ടീച്ചർ ഏറ്റുവാങ്ങി .

സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് .എം സി ഭാരവാഹികൾ ആശംസകൾ അറിയിച്ചു തുടർന്ന് സുധീഷ് തിരുവമ്പാടിയുടെ മിമിക്രിയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .

Exit mobile version