
newsdesk
തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിന്റെ അന്പത്തിയൊന്നാം വാർഷികം വിവിധ പരിപടികളോടെ നടന്നു .
പ്രമുഖ മിമിക്രി ആർട്ടിസ്റ്റ് ഹസീബ് പൂനൂർ പരിപാടി ഉത്ഘാടനം നിർവഹിച്ചു .സ്വാഗത സംഘം ചെയർമാൻ സോജൻ മാത്യു അധ്യക്ഷനായി .മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ദീപ്തി ചടങ്ങിൽ മുഖ്യാതിഥിയായി.മാവൂർ ബി ആർ സി യിലെ ബി പി സി ജോസഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി .
മുക്കം നഗര സഭയുടെ നീന്തിവാ വാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറും ലയൻസ് ഇന്റർനാഷൻൽ കോഴിക്കോടിന്റെ 2024 ലെ ”ബഡിങ് ഷി ഐക്കൺ അവാർഡ്” വിന്നറുമായ സ്കൂളിലെ UKG വിദ്യാർത്ഥിനിയായ റന ഫാത്തിമയെ മുക്കം ഉപജില്ല AEO ദീപ്തി.ടി മൊമെന്റോ നൽകി ആദരിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ ശ്രീജിത്ത് ആർ റിപ്പോർട്ട് അവതരിപ്പിച്ചു .
PTA പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കെ കെ ചടങ്ങിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹണി മേരി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു .
കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സജിത്ത് പി കെ ,ഷിജി മോൻ കെ എസ് ,ശറഫുദ്ധീൻ വളപ്പിൽ ,അബൂബക്കർ വി കെ ,സുധി മൈസൂർ പറ്റ എന്നിവർ ആശംസകൾ അറിയിച്ചു .
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മിമിക്സും ഗാനമേളയും അരങ്ങേറി .
